Friday, 26 February 2016

ALL YOU WANT TO KNOW ABOUT JNU AND MOHANLAL

എന്താണ് JNU Issue ?..
അവിടെ കുറച്ചു വിദ്യാർത്ഥികൾ ചേർന്നു ചെയ്ത പ്രവർത്തി എന്താണ് ?
അഫ്സൽ ഗുരു എന്നാ ഒരാളുടെ പേരില് ഒരു അനുസ്മരണ യോഗം സങ്കടിപ്പിച്ചു....ഇനി ഞാൻ ഒന്ന് ചോദിക്കട്ടെ ?..
ആരാണ് ഈ അഫ്സൽ ഗുരു?...
2001 ഇലെ ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ആക്രമണത്തിലെ മുഖ്യ പ്രതി .... അഫ്സൽ ഗുരു ചെയ്ത കുറ്റം മനസ്സിലാക്കിയ ഇന്ത്യയിലെ പരമോന്നത നീതി പീഠം അയാളെ തൂക്കികൊല്ലാൻ വിധിച്ചു ..ആ അഫ്സൽ ഗുരു വിനു വേണ്ടി ആകണോ അനുസ്മരണം നടക്കേണ്ടത്‌, അതും ഇന്ത്യയിലെ ഒരു university ഇലെ കുറച്ചു വിദ്യാർത്ഥികളിൽനിന്നും ?.
എന്ത് കൊണ്ട് അവർക്ക് മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണൻ നെ പറ്റിയോ,ഹനുമന്തപ്പയെ പറ്റിയോ , അല്ലെങ്കിൽ ഇന്ത്യയിൽ ഭീകരാക്രമണം നേരിട്ടു വീരമരണം മേടിച്ച നമ്മുടെ പാവം പട്ടാളക്കാരെ പറ്റി അനുസ്മരണ യോഗം നടത്തുന്നില്ല ??ഇനി JNU ഇലെ അഫ്സൽ ഗുരു വിന്റെ പേരില് നടന്നുവരുന്ന സംഭവവികാസങ്ങളെ സപ്പോർട്ട് ചെയുന്ന ആട്ടിൻ തോലിട്ട ചെന്നായിക്കളെ , മനസ്സിലാകാൻ പറ്റാത്ത കൊണ്ട് ചോദിക്കുക്ക, ഇന്ത്യൻ പാർലമെന്റ്നെ ആക്രമിച്ചതിന് പരമോന്നത നീതിപീഠം തൂകികൊല്ലാൻ വിധിച്ച അഫ്സൽ ഗുരു ന്റെ അനുസ്മരണം നടത്തിയ ഈ വിദ്യാർത്ഥികളെ നിങ്ങൾ സപ്പോർട്ട് ചെയുന്നത് നിങ്ങൾ അറിയാതെയോ , അറിഞ്ഞുകൊണ്ടോ ചെയുന്ന രാജ്യ നിന്ദ അല്ലെ?
മോഹൻലാൽ എന്ന നടൻ പറഞ്ഞ blog ഇലെ വാചകങ്ങളെ വളച്ചൊടിച്ചു വർഗീയത കലറ്ത്തുന്നത് എന്തിനു വേണ്ടി ആണ്?
.മോഹൻലാൽ എന്ന നടന്റെ blog നെ ഒരു വിവേകവും ഇല്ലാതെ വർഗീയത എന്ന് പറഞ്ഞു പരത്തുന്നവരോട് ,മോഹൻലാൽ പറഞ്ഞ പോലെ ഈ വിഷയത്തിൽ മഹേന്ദ്ര സിംഗ് ദോണി, അനുപം ഖേര് , ഗൌതം ഗംഭീർ , വിജീന്ദർ സിംഗ് ,അക്ഷയ് കുമാർ , യോഗെശ്വാർ ദത്ത് , തുടങ്ങി ഇന്ത്യയിലെ ഒട്ടനവതി പ്രമുഖർ ലാലേട്ടനെപോലെ പ്രതികരിച്ചിട്ടുണ്ട് ,അതൊന്നും നിങ്ങൾ കേട്ടില്ലേ? അറിഞ്ഞില്ലേ?
അവർക്ക് എതിരെ ഒന്നും പറയാൻ ഇല്ലേ? ഓ സോറി, ഇവിടെ കേരളത്തിൽ ഒരു വിഭാഗം ആൾക്കാർക്ക് ലാലേട്ടൻ ആണല്ലോ target ..
വായിക്കുമ്പോൾ എഴുതിയ ആൾ എന്താണ് പറയാൻ ശ്രമിക്കുന്നത്എന്ന് തിരിച്ചു അറിയാൻ ഉള്ള സാമാന്യ വിവേകം എന്നെ പോലെ ഉള്ള ഒരു പാട് സാദാരണ കാർക്ക് ഉണ്ട് ..ആാ വിവേകമോ തിരിച്ചറിവോ ഇല്ലാത്തവരാണ് ദേശവിരുദ്ധ പ്രവർത്തങ്ങളെ Freedom Of Speech ന്റെ പേരിൽ സ്വയംസപ്പോർട്ട് ചെയുന്നത് ..ഈ നീയൊക്കെ ഇപ്പോളും സുരക്ഷിതരാണ്‌ , കാരണം നീയൊക്കെ ഇപ്പോളും ജീവിക്കുന്നത് ഇന്ത്യയിൽ ആയതു കൊണ്ട്........നിനക്കൊകെ വേണ്ടി മരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരുപാടു ഹനുമന്തപ്പമാരും ഒരുപാടു സന്ദീപ്‌ ഉണ്ണികൃഷ്ണൻ മാരും ഇനിയും ഇന്ത്യയിൽ ഉള്ളത് കൊണ്ട്..അല്ലാതെഒരു അഫ്സൽ ഗുരുവിന്റെയും ചിറകിന്റെ അടിയിൽ ഇരുന്നല്ല നീ ഒന്നും ഇന്ത്യയിൽ ജീവിക്കുന്നത്....ചങ്കുറപ്പുള്ള ഒരു ഇന്ത്യകാരന്റെ വികാരം ആണ് ഇത്..........
എനിക്ക് വലുതു എന്റെ രാജ്യവും, രാജ്യത്തെ കാക്കുന്ന, എന്നെ പോലെ ഉള്ളവരുടെ ജീവനെ കാക്കുന്ന, പട്ടാളക്കാരാണ്, അല്ലാതെ അഫ്സൽ ഗുരു അല്ല..
ജയ് ഹിന്ദ്‌.

0 comments:

Post a Comment