Wednesday, 19 March 2014

A SMALL LOG FROM SAGAR ALIAS JACKY


In Between ACTION....&...CUT..!!
“സാഗര്‍ ഏലിയാസ്‌ ജാക്കി“ ഷൂട്ട്‌ നടക്കുന്ന സമയം.. “നീ ചിന്തിച്ച്‌ തീരുന്നിടത്ത്‌ ഞാന്‍ ചിന്തിച്ച്‌ തുടങ്ങും“ എന്ന ഡയലോഗ്‌ കഴിഞ്ഞ്‌ ലാലേട്ടന്‍ നടന്നുവരുന്ന രംഗത്തിന്റെ ഷൂട്ടിംഗ്‌.. ആദ്യത്തെ തവണ എടുത്തതില്‍ ഞാന്‍ തൃപ്തനല്ലായിരുന്നു.. 2ആം തവണ എടുത്തപ്പോള്‍ സെറ്റിലുള്ളവര്‍ ഒക്കെ തൃപ്ത്തി പ്രകടിപ്പിച്ചെങ്കിലും എനിക്ക്‌ എന്തോ ഒന്നുകൂടി ചെയ്യാം എന്ന് തോന്നി “ ഓക്കെ അല്ലേ അമലേ“ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോ ഒന്നൂടി ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു.. “ഇത്‌ ശെരിയായില്ലേ“ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട്‌ “ഒന്നൂടി ചെയ്യാം ലാലേട്ടാ“ എന്ന് കടുപ്പത്തില്‍ പറഞ്ഞുപോയി.. അദ്ദേഹം പുഞ്ചിരിയോടെ ആ പോയി..ആ ഷോട്ട്‌ ഗംഭീരമാക്കി അദ്ദേഹം.. ഇത്‌ കഴിഞ്ഞ്‌ നേരത്തെ ദേഷ്യപ്പെട്ടതില്‍ എനിക്ക്‌ നല്ല ദു:ഖം തോന്നി.. ലാലേട്ടനോട്‌ സോറി പറഞ്ഞപ്പൊ അദ്ദേഹം പറഞ്ഞത്‌ “ അമലേ നീ ഈ സിനിമയുടെ ഹെഡ്‌ അല്ലേ.. നിന്റെ ആജ്ഞ കേട്ട്‌ ജോലി ചെയ്യുന്ന ഒരാള്‍ മാത്രമാ ഞാന്‍.. ആ എന്റെ ജോലിയില്‍ തൃപ്തനല്ലെങ്കില്‍ 100% എന്നോട്‌ ദേഷ്യപ്പെടാം.. അതില്‍ വയസോ സ്ഥാനമോ ഒന്നും കാര്യമല്ല..“
.
അദ്ദേഹം എന്റെ തോളില്‍ തട്ടി ക്യാരവനിലേക്ക്‌പോയി..ശെരിക്കും അപ്പൊ എനിക്ക്‌ വിഷമം തോന്നി.. എന്നാലും ഈ വിസ്മയത്തിന്റെ കൂടെ ജോലി ചെയ്തതില്‍ അഭിമാനവും തോന്നി.. എല്ലാം പറഞ്ഞാല്‍ കേള്‍ക്കുന്ന അനുസരണയുള്ള കുട്ടിയെപ്പോലെയാണു ലാലേട്ടന്‍ - അമല്‍ നീരദ്‌

0 comments:

Post a Comment