പേരുകൊണ്ട് പോലും മോഹിപ്പിക്കുന്ന ഒരിടം
ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാപൂഞ്ചിറ"യിലേക്ക് പോകാം...
ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാപൂഞ്ചിറ"യിലേക്ക് പോകാം...
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കാര്യമായി ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഈ വിനോദസഞ്ചാര മേഖല ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം. നമ്മുടെ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വയർലസ് സ്റ്റേഷനും മുകളിൽ കാണാം...
താഴെ മലങ്കര അണക്കെട്ടിന്റെ ജലസംഭരണി ഇങ്ങനെ വളഞ്ഞു തിരിഞ്ഞ് ജലസമൃദ്ധമായി കിടക്കുന്നത് കാണാം. ഇടയിൽ സസ്യസമൃദ്ധമായ തുരുത്തുകളും. താഴെ കുടയത്തൂർ മുട്ടം ഗ്രാമമാണ് കാണുന്നത്. തണുത്ത കാറ്റും കോടമഞ്ഞും ചിലപ്പോള്‍ നിങ്ങളെ പൊതിയും. വെയിലുണ്ടെങ്കിലും ചൂടറിയില്ല. പത്താമുദയത്തിന് സൂര്യപൂജയ്ക്ക് ധാരാളം പേരിവിടെയെത്താറുണ്ട്...
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂലമറ്റം ഭാഗത്തേയ്ക് സഞ്ചരിച്ച് കാഞ്ഞാർ ഗ്രാമത്തിലെത്തി, അവിടെനിന്നും വലത്തോട്ട് 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലായിൽ നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. എന്നാൽ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം...
ഇലവീഴാപൂഞ്ചിറയിലെ ട്രെക്കിങ്ങും ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും. മാന്‍കുന്ന് മലയേറി താഴേക്ക് നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, എന്നീ ജില്ലകള്‍ കാണാം. അതുകൊണ്ട് ഒരു ബൈനോക്കുലര്‍ കൂടി കരുതുന്നത് നല്ലതാണ്.
നടക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ജീപ്പ് സഫാരിയാണ് നല്ലത്. ഇലവീഴപൂഞ്ചിറയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞാറില്‍ നിന്ന് ഇവിടേയ്ക്ക് ജീപ്പ് ലഭിക്കും. കാഞ്ഞാറില്‍ ചെങ്കുത്തായ പരുക്കന്‍ റോഡിലൂടെയുള്ള ജീപ്പ് സഫാരി അവിസ്മരണീയമായ ഒരു യാത്രയായിരിക്കും സമ്മാനിക്കുക. ജീപ്പില്‍ ആയാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമെ ഈ യാത്ര സുന്ദരമായി തോന്നുകയുള്ളു. കാരണം അത്രയും ചെങ്കുത്തായതും ദുര്‍ഘടവുമായ റോഡുകള്‍ ആണ് ഇവിടെ...
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇലവീഴപൂഞ്ചിറ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇലവീഴാപൂഞ്ചിറയുടെ രാത്രിസൗന്ദര്യവും പ്രഭാതസൗന്ദര്യവും ആസ്വദിക്കണമെന്നുണ്ടെങ്കിൽ മുകളിലുള്ള റിസോർട്ടിൽ താമസിക്കുകയുമാവാം...
Notes :
1) ഭക്ഷണവും, കുടിവെള്ളവും കരുതണം, പ്ലാസ്റ്റിക് ഒഴിവാക്കുക...
2) ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍ വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍ മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ പോകാതിരിക്കുന്നതാണ് നല്ലത്.
3) പൂഞ്ചിറയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക് ട്രെക്കിംഗ് പോകാനാവും. ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു ഗൈഡും വേണം...
4) വഴിതെറ്റാതിരിക്കാൻ ജി.പി.എസ് സൌകര്യം ഉപയോഗപ്പെടുത്തുക...
Thanks to Habeeb Rahman
Thanks to Habeeb Rahman
0 comments:
Post a Comment