Saturday, 26 April 2014

STARS AND THEIR FACEBOOK PAGES


ഒരു താരത്തിന്റെ മൂല്യം അളക്കാന്
ഫേസ്ബുക്ക് ലൈക്ക് ഒരു ഘടകമൊന്നുമല്ല...
എന്നാലും ഫേസ് ബുക്ക് ലോകത്ത് മുന്പില്
ആരാണ് എന്ന് വെറുതെ ഒരു
കൌതുകത്തിന്റെ പുറത്തു നോക്കാം എന്ന്
മാത്രം. അങ്ങനെ നോക്കുമ്പോള് കാണുന്ന
ഒരു രസകരമായ വസ്തുത ആദ്യ മൂന്നു
സ്ഥാനങ്ങളും നായികമാര്
കയ്യടക്കിയിരിക്കുന്നു എന്നതാണ്.
കാര്യം വേറൊന്നുമല്ല. ഫേസ്ബുക്ക്
കുമാരി കുമാരന്മാര് ലൈക് ബട്ടന് ഒന്ന്
ക്ലിക്ക് ചെയ്യണമെങ്കില് കാണാന് നല്ല
ഭംഗി വേണം, നല്ല ചിരി വേണം,
അങ്ങനെ പലതും വേണം.
അതൊക്കെ കഴിഞ്ഞേ കഴിവിനു
സ്ഥാനമുള്ളൂ.
അതോണ്ടാവുമല്ലോ ലാലേട്ടനും മമ്മൂക്കയും ഇവരുടെ പിന്നിലായത്.
മുന്നില് നില്ക്കുന്ന ഈ സുന്ദരിമാര് മൂന്നു
പേരും തെന്നിന്ത്യയില് മൊത്തം പാറി നടന്നു അഭിനയിക്കുന്നവരാണ്
എന്നതും അവരുടെ ഇഷ്ടക്കാരുടെ എണ്ണം കൂട്ടുന്നു.
ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്
ഇഷ്ടക്കാരെ ഉണ്ടാക്കിയത്
നമ്മുടെ ഫഹദിക്ക കൊത്തി കൊണ്ട് പോയ
നസ്രിയയാണ്.
അതിവേഗം ബഹുദൂരമായിരുന്നു
നസ്രിയയുടെ ഇഷ്ടക്കാരുടെ എണ്ണം കൂടിയത്.
തന്നെക്കാള്
മുന്പേ വന്നവരെ ഒക്കെ കടത്തി വെട്ടി നസ്രിയ
എന്ന
സുന്ദരി ഇഷ്ടക്കാരെ കൂട്ടിക്കൊണ്ടേയിരിക്കുന്നു.കല്യാണം തീരുമാനിച്ചിട്ടു
പോലും നസ്രിയയുടെ ലൈക്കുകൾ
മുകളിലേക്ക് തന്നെ.
ഫേസ്ബുക്കില്
പിന്നെ പെട്ടെന്ന്
ഇഷ്ടക്കാരെ ഉണ്ടാക്കിയ ഒരാള്
സാക്ഷാല് മഞ്ജു വാര്യര് ആണ്.
ബാക്കി മുന്നില് നില്ക്കുന്ന
നടിമാരൊക്കെ ഇപ്പോഴത്തെ നായികമാരാണ്.
പക്ഷെ മഞ്ജു, 15 വര്ഷത്തെ ഒരു വലിയ
ഇടവേളക്കു ശേഷം തിരിച്ചു വരുന്നേ ഉള്ളു.
തിരിച്ചു വരവിലെ ആദ്യ സിനിമ
ഇറങ്ങാന് ആവുന്നതെ ഉള്ളു. അപ്പോഴേക്ക്
തന്നെ ഇഷ്ടക്കാരുടെ എണ്ണത്തില്
എട്ടാമതാണ് കക്ഷി.
ഇഷ്ട്ക്കാരുടെ എണ്ണത്തില് മുന്നില്
നില്ക്കുന്ന ആദ്യ 12 പേരെ എടുത്തതില്,
മലയാളത്തിലെ താര രാജാക്കന്മാരായ
ലാലേട്ടനും ഇക്കയും കഴിഞ്ഞാല്
പിന്നെ ഉള്ള ഏക പുരുഷ
സാന്നിധ്യം ദുല്ഖര് മാത്രമാണ്.

0 comments:

Post a Comment