Saturday, 12 April 2014


മാറ്റങ്ങള്‍ക്കൊപ്പം
സഞ്ചരിക്കുന്ന
മോഹന്‍ലാല്‍

പുതുയുഗത്തിന്റെതാത്പര്യം ഇന്റര്‍നെറ്റിലേക്കും സോഷ്യല്‍
നെറ്റ്വര്‍ക്കിംഗ്മീഡിയകളിലേക്കും തിരിഞ്ഞപ്പോള്‍
മെഗാതാരവും ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റുമായി
അവര്‍ക്കൊപ്പം യാത്ര ആരംഭിച്ചു. ഫേസ്ബുക്കില്‍ പത്ത്
ലക്ഷം ലൈക്കുകള്‍ നേടുന്ന ആദ്യ മലയാള
താരമായി മോഹന്‍ലാല്‍ മാറി. ടെക്നോളജികളും
സൗകര്യവും കൂടുന്നതിനനുസരിച്ച് തന്റെ മൊബൈലുകളിലും ആ
അപ്ഡേഷന്‍ വരുത്താന്‍ അദ്ദേഹം ശ്റദ്ധിക്കുന്നു. വിപണിയില്‍
ലഭ്യമായതില്‍
തനിക്കേറ്റവും ഇഷ്ടപ്പെട്ടവയെ തന്നെ അദ്ദേഹം തേടിപ്പിടിക്കും
. നാല് മൊബൈൽ ഫോണുകളാണ് ഇപ്പോൾ
മോഹൻലാലിനൊപ്പമുള്ളത്.
മെയിൽ നോക്കാൻ
ബ്ലാക്ബെറി Z 10
ബ്ലാക്ബെറി Z 10 ഫോണിന് 30000 രൂപയിലധികമാണ്
വില. ഫോൺ ചെയ്യുന്നതിനൊപ്പം മെയിൽ ചെക്ക്
ചെയ്യാനും ഈ ഫോണാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
4ജി മൾട്ടി ടച്ച് സ്ക്റീൻ ഫോണാണിത്. ബ്ലാക്ബെറിയുടേ
തായ സവിശേഷതകൾക്കൊപ്പം മറ്റ് സ്മാർട്ട്
ഫോണുകളെ കടത്തിവെട്ടുന്നസംവിധാനങ്ങളുമായാണ് ഈ
ഫോൺ വിപണിയിലെത്തിയത്.
ഫോട്ടോ എടുക്കാൻ
ഐ ഫോൺ-5
കൂടുതൽ സമയവും ഐ ഫോൺ-5 അദ്ദേഹത്തിനൊപ്പമുണ്ടാകും.
ഫോൺ കാളുകൾക്കൊപ്പംഇ മെയിൽ സൗകര്യവും യൂസർ
ഫ്റണ്ട്ലിയുമായ രീതികളും ഐ ഫോണിനെ മോഹൻലാലിന്
പ്റിയപ്പെട്ടതാക്കുന്നു. 40000 രൂപയിലധികവും വിലയുണ്ട്.
അത്യാവശ്യഘട്ടങ്ങളിൽ ഫോട്ടോകളെടുക്കാനും ഈ
ഫോണാണ് ഉപയോഗിക്കുന്നത്. അടുത്തിടെ ദുൽഖർ
സൽമാനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് കണ്ടപ്പോൾ
ഈ ഫോൺ ഉപയോഗിച്ചെടുത്ത
ഇരുവരുടെയും ചിത്റം മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ്
ചെയ്തിരുന്നു.
യാത്റാവേളയിൽ
സോണി എക്സ്പീരിയ
സോണി എക്സ്പീരിയ ആൻഡ്റോയിഡ് (വാട്ടർപ്റൂഫ്) ഫോൺ
കൂടുതലായും സിനിമകൾ കാണാനാണ് ഉപയോഗിക്കുന്നത്.
യാത്റാവേളകളിൽ ഉപയോഗിക്കാനുള്ള സൗകര്യാർത്ഥമാണ്
സിനിമകാണാനായി സോണിയെ തിരഞ്ഞെടുത്തത്.
സോണി എക്സ്പീരിയയ്ക്ക് 40000 രൂപയിലധികം വിലയുണ്ട്.
നാലുലക്ഷത്തിന്റെ
വെർതു
ലക്ഷങ്ങൾ വിലയുള്ള വെർതു
ഫോണും മോഹൻലാലിന്റെ പ്റത്യേക താല്പര്യപ്റകാരം
വാങ്ങിയതാണ്. ഇംഗ്ലണ്ടിലെ ലക്ഷ്വറി ഫോൺ
നിർമ്മാതാക്കളാണ് വെർതു. മൊബൈൽ ഫോൺ
എന്നതിനെക്കാളുപരി ഫാഷൻ വസ്തുവെന്ന നിലയിലാണ് ഈ
ഫോണുകളെ കണക്കാക്കുന്നത്. സാങ്കേതികതയിലും
രൂപകല്പനയിലും ഉന്നത നിലവാരം പുലർത്തുന്നതിനെ
ാപ്പം പുത്തൻ സംവിധാനങ്ങളുമെല്ലാം അടങ്ങിയ വെർതു
വിലയ്ക്കൊത്ത മൂല്യം നൽകുന്നു.

0 comments:

Post a Comment