ലീവിന് വന്നയുടൻ സുഹൃത്തുക്കൾ പറയല് തുടങ്ങിയിട്ട് ഒരു ടൂർ പോകണമെന്ന് , കുട്ടിക്കാലത്ത് സ്കൂളിന്ന് ഐസ് വാങ്ങാൻ നിന്ന കഥ പോലെയാ ഓരോ തിയ്യതി കുറിക്കുമ്പോഴും ഓരോ കാരണം പറഞ്ഞ് ടൂറ് വഴി മുടങ്ങും.
ക്ഷമക്ക്മുണ്ട് അതിര് .... രാത്രിയുടെ ഇട്ടാ വെട്ടത്തിൽ അങ്ങാടിയിൽ കൂടിയിരിക്കുമ്പോൾ രണ്ട് ദിവസത്തിനുള്ളി യാത്ര പോകും പോരാനുളളവർ റെഡിയാകുക എന്ന് അയ്യൂബ് കാച്ചിയപ്പോൾ എല്ലാവരും സമ്മതം മൂളി ..
റൂട്ട് പറഞ്ഞത് പോലെ
തൃശ്ശൂർ അംഗമാലി വഴി പെരുമ്പാവൂർ മുവ്വാറ്റുപ്പുഴ തൊടുപുഴ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പീരുമേട് വണ്ടിപ്പെരിയാർ കുമളി വഴി തമിഴ് നാട്ടിലേക്ക് കടന്ന് കമ്പം തേനി പളനി പൊള്ളാച്ചി പാലക്കാട് പെരിന്തൽമണ്ണ വഴി നാട്ടിലേക്ക് വരാമെന്ന് നിരവധി ടൂർ പാക്കേജുകൾക്ക് ഡ്രൈവറായി പോകുന്ന അയ്യൂബ് വിശദീകരിച്ചു.
ഓരോ വിശ്രമ കേന്ദ്രങ്ങളിലും
വിശപ്പ് മാറാൻ എല്ലാവർക്കും കൂടി പാചകം ചെയ്ത് ഭക്ഷണം റെഡിയാക്കാം എന്നും തീരുമാനിച്ചു, രാത്രി കൂടിയ സഭ പിരിഞ്ഞു.
ചില നിമിഷങ്ങളുടെ തീരുമാനമായിരിക്കും ചിലപ്പോൾ കാര്യങ്ങൾ പുർത്തിയാകുക...!
പിറ്റെ ദിവസം ഉച്ചക്ക് മുമ്പ് തന്നെ കോളുകൾ പ്രവഹിച്ചു
ഇന്ന് രാത്രി 11 മണിക്ക് ഇന്നോവ റെഡി പോരാനാഗ്രഹിക്കുന്നവർ അങ്ങാടിയിലേക്ക്
വരിക,രണ്ട് മൂന്ന് പേർ ഒഴിവ് കേട് പറഞ്ഞ് സ്ക്കൂട്ടായിയപ്പോൾ
യാത്രക്ക് ഞാനും ആസിഫും അയ്യൂബും ബാവയും കുട്ടിപ്പയും മൈമാലിയും റെഡിയായി നിന്നു.
മുമ്പെ പ്ലാൻ ചെയ്ത പോലെ പാചകം ചെയ്യാനുള്ള ഡീസൽ സ്റ്റൗ , പാത്രങ്ങൾ, മസാലകൾ, വെള്ളം നിറച്ച കന്നാസുകൾ എല്ലാം ഇന്നോവയുടെ ഡിക്കിയിൽ ഒതുക്കി കൃത്യം11 മണിക്ക് യാത്ര തുടങ്ങി... അയ്യൂബ് ഡ്രൈവിംഗ് ആരംഭിച്ചു.
ടൂറിന്റെ ഒരുക്കങ്ങൾക്കിടയിൽ ഞാനും അയ്യൂബും ആസിഫും ഭക്ഷണം കഴിക്കാൻ മറന്നതിനാൽ വളാഞ്ചേരി ജംഗ്ഷൻ എത്തുന്നതിനു മുമ്പ് അയ്യൂബ് ഒരു പെട്ടിക്കട ഫാസ്റ്റ് ഫുഡിനു മുമ്പിൽ വാഹനം സൈഡാക്കിയപ്പോൾ രാത്രി ഫുഡ് കഴിച്ച മറ്റു മൂന്ന് പേർക്കും വിശപ്പ് വന്നു
:)അങ്ങനെ ഉത്തരേന്ത്യൻ തൊഴിലാളികളുടെ കൈകൊണ്ടുണ്ടാക്കിയ വെള്ളയപ്പവും ദോശയും അയലപ്പൊരിച്ചതും കൂന്തൾ വരട്ടിയതും ചിക്കൻ 65 ഉം ടേബിളിൽ നിരന്നപ്പോൾ നിമിഷങ്ങൾക്കൊണ്ട് ടേബിളിലെ പാത്രങ്ങൾ കാലിയാക്കി പൈസ കൊടുത്ത് യാത്രയാരംഭംച്ചു.
ചിലവാകുന്ന പൈസ കൊടുക്കാനും നോട്ട് ബുക്കിൽ എഴുതി വെക്കാനും മൈമാലി മുന്നോട്ട് വന്നു.
ഇന്നോവയുടെ സൈഡ് ഗ്ലാസ്സുകൾ അല്പം താഴ്ത്തി, നേരിയ തണുപ്പ് അകത്തേക്ക്
പലരുടെയും കണ്ണുകൾ അറിയാതെ നിദ്രയിലേക്ക്
തണുപ്പിനൊപ്പം AR റഹ്മാന്റെ സംഗീതവും ...
വളാഞ്ചേരിയിൽ നിന്ന് അര മണിക്കൂർ പിന്നിട്ടപ്പോൾ ഉത്സവ പ്രതീതി,പള്ളിപ്പെരുന്നാൾ
ആനകൾ നിരയായ് നിൽക്കുന്നു,
വീട്ടിലേക്ക് കുട്ടികളെ കൈ പിടിച്ച് റോഡ് സൈഡിലൂടെ നടക്കുന്ന സ്ത്രീകൾ, ശബരി മലയിലേക്ക് കാൽ നടയായ് നടക്കുന്ന അയ്യപ്പ ഭക്തർ, കൊടിക്കുത്തി നിരയായ് സ്വാമികളുടെ വാഹനങ്ങൾ, ത്രശ്ശൂർ കഴിഞ്ഞു അംഗമാലിയിൽ നിന്നും പെരുമ്പാവൂർ വഴി ഇന്നോവ ചീറിപ്പായുന്നു
മുവ്വാറ്റുപുഴ കഴിഞ്ഞ് തൊടുപുഴ വാഹനം സൈഡാക്കി, മൂത്രമൊഴിക്കാനുള്ളവർ കേനിൽ നിന്നും വെള്ളമെടുത്ത് മൂത്രമൊഴിച്ചു,
ഡിക്കിയിൽ വെച്ച സ്റ്റൗ എടുത്ത് ഡീസൽ നിറച്ചു കത്തിച്ചു എയർ അടിച്ചു നല്ലൊരു സുലൈമാനി എല്ലാവരുടെയും ഉറക്കം കെടുത്തി ഉന്മേഷമാക്കി ...
യാത്ര തുടങ്ങി സ്റ്റെയറിംഗ് അയ്യൂബിൽ നിന്നും ആസിഫ് ഏറ്റെടുത്തു ഈരാട്ടുപേറ്റ വഴി ഓടുന്നു, പുലർച്ചെ തണുപ്പിന് കാഠിന്യം കൂടി താഴ്ത്തിയ ചില്ലുകൾ ഉയർത്തി Ac ഓണാക്കി പല്ലുകൾ
തണുത്തിട്ട് കൂട്ടിയിടിക്കുന്നു, ചിലർ പുതക്കാനും തുടങ്ങി.
5 മണിയോടെ മുണ്ടക്കയം മലയോരപാതയിലൂടെ
എതിരെ ആനവണ്ടി യാത്രക്കാരെയും വഹിച്ചുക്കൊണ്ട് ചീറിപ്പായുന്നു .
നീളം കൂടിയ ചുരം കയറിപ്പോകുമ്പോൾ
കോട മുടിയത് കൊണ്ട് താഴേക്ക് ഒന്നും കാണുന്നില്ല
അപകടം ഒഴിവാക്കാൻ ഇടത് വശം സർവ്വേരി കല്ലുകളിൽ ചുമന്ന റിഫ്ലക്ട് പ്ലേറ്റുകൾ പതിച്ചു വെച്ചിട്ടുണ്ട്
പൂവ്വന്താനം കഴിഞ്ഞു പുല്ലുപാറ ചെക്ക് പോസ്റ്റും കടന്നു , മലമുകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അമിത വേഗതയാണ്
നമ്മൾ ശ്രദ്ധിച്ചു പോകണം അയ്യൂബ് ഡ്രൈവർ ആസിഫിന് നിർദ്ദേശങ്ങൾ നൽകുന്നു
സുബ്ഹി നമസ്ക്കാരത്തിനുള്ള സമയമായി പീരുമേടെത്തി
ഹൈറേഞ്ചിൽ നിന്നും ചുരമിറങ്ങാൻ തുടങ്ങിയപ്പോൾ സെയ്ഡിൽ ഒരു സലഫി മസ്ജിദ്
വാഹനം സൈഡാക്കി പള്ളിയിൽ
ആകെ രണ്ടു പേർ
ഞങ്ങളെ കണ്ടപ്പോൾ അവർക്ക് സന്തോഷമായി
പ്രഭാത പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിച്ചു, വുളൂഹ് എടുത്തു
ജമാഅത്തായി നമസ്കരിച്ചു,
പളളിയിൽ നിന്നിറങ്ങി യാത്ര തുടങ്ങി,
കുത്തനെയുള്ള ചുരയിറക്കമായതിനാൽ ഡ്രൈവർ ശ്രദ്ധിച്ചു വാഹനമോടിക്കുന്നു,
പൊതുവെ വഴികളിൽ വലിയ വാഹനങ്ങൾ കാണാനില്ല ,ആകാശം മെല്ലെ തെളിഞ്ഞു കാണുന്നു, മലനിരകളുടെ വന്യത പൂർണ്ണഭാവം കാട്ടിതരുന്നത് ഈ മലയിടുക്കിലൂടെയുള്ള യാത്രയിലാണ് .
പാമ്പനാറെത്തി,
വാഹനം സൈഡാക്കി ഞങ്ങളിറങ്ങി മലയുടെ താഴേക്ക് കണ്ണുകൾ നട്ടപ്പോൾ വെളുത്ത പുക പോലെ കോട പൊങ്ങി വരുന്നു ഞങ്ങൾ സംസാരിക്കുമ്പോഴും ഈ പുക വായയിലൂടെ വരുന്നുണ്ട്എല്ലാവരും ഫോണെടു,ത്ത്
സെൽഫിയെടുക്കാൻ തുടങ്ങി
ഉദിക്കുന്ന സൂര്യനെ മറച്ചുവെച്ചു കോടമഞ്ഞ്, ഇടക്കിടക്ക് കോടകൾ വഴി മാറുമ്പോൾ കണ്ണിലേക്ക് സൂര്യപ്രകാശം ഇരച്ചു കയറുന്നു,
മലനിരകൾ കൂടുതലും തേയിലയാണ്
നിത്യഹരിത സസ്യങ്ങൾ, അത്യപൂർവ്വമായ ഔഷധസസ്യങ്ങൾ സസ്യങ്ങളുടെ കലവറയാണിവിടം,
കൺമുന്നിലുള്ള പ്രകൃതി കണ്ണിനേയും മനസ്സിനേയും വിസ്മയിപ്പിക്കുന്നു
യാത്ര തുടങ്ങി എല്ലാവർക്കും വിശപ്പ് തുടങ്ങി
കോടയും നൂൽമഴയും യാത്രക്ക് അകമ്പടിയുണ്ട്.
വണ്ടിപ്പെരിയാർ ചെറിയ ടൗൺ, കാളവണ്ടികളോടുന്നു
പെൺകുട്ടികൾ ഇരു സൈഡിലേക്ക് മുടികൾ മടിഞ്ഞു കെട്ടി നീളത്തിൽ തൂക്കിയിട്ടു യൂണിഫോം ധരിച്ച് സ്ക്കൂളിലേക്ക് പോകുന്നു
കടകൾ മിക്കതും തുറന്നിട്ടില്ല
പച്ചക്കറികൾ കൂട്ടിയിട്ട് വിൽക്കുന്ന സ്ത്രീകൾ
പത്രക്കാരൻ പത്രം സൈക്കിളിൽ നിന്നും എറിഞ്ഞ് കൊടുക്കുന്നു
സാദാ നമ്മുടെ നാട്ടിൻ പുറങ്ങളിലെ ഗ്രാമീണ കാഴ്ച്ചകൾ ...
ഭാഗ്യം ഒരു കട തുറന്നു കാണപ്പെട്ടിരിക്കുന്നു
പ്രഭാത ഭക്ഷണത്തിനുള്ള പച്ചക്കറിയും മുട്ടയും ബ്രഡും എല്ലാം വാങ്ങി... 12 km ഉണ്ട്
കുമളിയിലെത്താൻ
യാത്ര മുന്നോട്ട്
Gavi എക്കൊ ടൂറിസം - 26 km
സൈൻ ബോർഡിൽ കാണാം
ഇരു സൈഡിലും തേയില മല നിരകൾ തേയില ഫാക്ടറിയും കാണാം, കുമളി ടൗൺ ബസ്സുകൾ യാത്രക്കാർക്ക് വേണ്ടി കാത്തിരിക്കുന്നു
പളനിയിലേക്കുള്ള യാത്രക്കാരാണധികവും
കമ്പത്തെത്തി ഇരു സൈഡിലും മുന്തിരി വിൽപ്പനക്കാർ പേരക്കാ ഇളനീർ വിൽപ്പനക്കാർ
ഒന്നും കാണാനുള്ള കാഴ്ച്ചയില്ല വിശന്നിട്ട് വയറ് കത്തുന്നു ആകെ കരിഞ്ഞ മണം
😜വാഹനം മെയിൻ റോഡിൽ നിന്നും ഒരു ഊരു വഴിലോട്ട് കയറ്റി നല്ല നീല മാങ്ങാ തോട്ടം
വാഹനം നിർത്തി ' ഇല്ലിക്കോ ൽ വേലിയുടെ വാതിൽ തുറന്ന് ഒരു കിളവൻ വന്നു
അദ്ദേഹത്തോട് ഇവിടെ പാചകം ചെയ്യാൻ പറ്റ്വോന്ന് അയ്യൂബ് തമിഴിൽ പേസി
കിളവൻ ദൂരെക്ക് ചൂണ്ടി
അവിടെ പാചകം ചെയ്യാൻ
പറഞ്ഞു, പറഞ്ഞ സ്ഥലത്തേക്ക് വണ്ടി വിട്ടു നല്ല കയനി തണൽ മരം, വട്ടത്തിലിരിക്കാൻ ഒരു മേശയും സമയം എട്ട് മണിയായിത്തുടങ്ങി
സാധനങ്ങളൊക്കെ എടുത്ത് വെച്ച് പണി തുടങ്ങി
ഞാൻ ഉള്ളി തക്കാളി അരിഞ്ഞു മൈമാലി പാത്രങ്ങൾ കഴുകി കുട്ടിപ്പ മസാലകൾ ഇടിച്ചു വെച്ചു
അയ്യൂബും ആസിഫും സ്റ്റൗ കത്തിക്കാൻ പാടുപ്പെട്ടു
ബാവ ചായ റെഡിയാക്കാനും
പതിനഞ്ച് മിനുട്ട് മുട്ട റോസ്റ്റ് ചായ റെഡി, രണ്ട് പാക്ക് ബ്രഡ്, ഇരുപത് ചപ്പാത്തി
എല്ലാവരുടെയും വയറ് നിറഞ്ഞു ,
ചിലരുടെയൊക്കെ
സംസാരം കൂടാനും തുടങ്ങി
യാത്ര തുടങ്ങി....
ഇരു സൈഡിലും പരന്ന് കിടക്കുന്ന
മുന്തിരി തോട്ടങ്ങൾ
കിലോമീറ്ററുകൾ റോഡ് സൈഡിൽ മാവ് പൂത്ത് നിൽക്കുന്നു ,ചിലയിടത്ത് കായ്ച്ചു നിൽക്കുന്നു
നിലക്കടല കൃഷി, ഇളനീർ ക്രഷി, പേരക്ക ,കടുക് മുതലായ ക്രഷിത്തോട്ടങ്ങൾ കാണുമ്പോൾ തമിഴ് മക്കളുടെ ജീവിതത്തോട് സ്നേഹം കൂടും,
മുന്തിരി തോട്ടത്തിലെത്തി
സെൽഫിയും ഗ്രൂപ് ഫോട്ടോയുമെടുത്ത് ഫ്ലാഷുകൾ മിന്നി മറഞ്ഞു,
യാത്ര തുടർന്നു ,
കുളിക്കണം എന്ന് ആലോചിക്കുമ്പോഴേക്ക് ഉത്തംപാളയം റോഡിൽ നിന്ന് കണ്ണിൽ ഒരു മിന്നായമായി
ഒരു വെള്ളച്ചാട്ടം മിന്നി മറിഞ്ഞത്,
ഇന്നോവ പിറകോട്ടെടുത്ത് ലക്ഷ്യസ്ഥാനത്ത് വണ്ടി നിറുത്തി. കുളിക്കാനും ചാടിതിമർക്കാനും ആഹ്ളാദത്തോടെ ചാടിയിറങ്ങി..
തമിഴ് മക്കൾക്കൊപ്പം ഒരു നീരാട്ട് പാസ്സാക്കി
കുളി കഴിഞ്ഞ് വീണ്ടും യാത്ര.....
വാഴ കൃഷി, പൈനാപ്പിൾ കൃഷി ആട് മാട് താറാവ്
ഒരു ജനതയുടെ കഷ്ടപ്പാടുകളും ജീവിത രീതികളും വികാരങ്ങളും ആ കാഴ്ച്ചയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം
കരിമ്പ് കൃഷി കിലോമീറ്ററുകൾ , ഇന്നോവയിലെ തേനീച്ചകൾക്ക് കരിമ്പിലെ മധുരം നുകരാൻകമ്പം കമ്പത്ത് വെച് തീർത്തു.
പുളിത്തോട്ടങ്ങൾ, ആകാശം മുട്ടെ നിൽക്കുന്ന മലനിരകൾ
താഴ്വരയിൽ പനനീർ പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന കൃഷി തോട്ടത്തിൽ സ്ത്രീകൾ വെള്ളം തെളിക്കുന്നു,
സപ്പോട്ട, ആര്യവേപ്പ്, കറിവേപ്പില ,നെല്ലിക്ക അരിനെല്ലി മരങ്ങൾ
പടർന്നു പന്തലിച്ചു നിൽക്കുന്നത് കാണാൻ എന്തൊ ചന്തമാണ്.''
അണ്ണാച്ചികൾക്ക് വ്യത്തിയില്ലെങ്കിലും അവരുടെ കൃഷിയിടങ്ങൾക്ക് എന്തൊരുഴകാണ്'
:Pശേഷം ചിന്നമാനൂർ ടൗണിൽ
ഗതാഗതക്കുരുക്ക് രൂക്ഷം
കോട്ടക്കലങ്ങാടിയെപ്പോലെ
മഞ്ഞക്കളറണിഞ്ഞ ഓട്ടോകൾ, കാളവണ്ടികൾ
പുരോഗമിക്കാൻ ഇനിയുമുണ്ട്
പൂവും പൂവു കൊണ്ടുള്ള താലികൾ കച്ചവടം പൊടിപൊടിക്കുന്നു
ജയലളിതയുടെ ഭൗതിക ശരീരത്തിന് അന്ത്യമോപചാരം നടത്തുന്ന ശശികലയുടെ കൂറ്റൻ ഫ്ലക്സുകൾ റോഡ് സൈഡിൽ പാർട്ടി പ്രവർത്തകർ നാട്ടിയിരിക്കുന്നു .
തേനിയും കടന്ന് ഓരോ അനുഭവങ്ങളും മനസ്സിൽ കൊത്തിവെച്ച് പളനി ലക്ഷ്യമാക്കി ഹൈവേയിലൂടെ
ഉച്ചക്കുള്ള ഭക്ഷണം റെഡിയാക്കാൻ അരിയും ചിക്കനും വാങ്ങാൻ ചെമ്പട്ടിയിൽ നിറുത്തി
കബ്സ ഞാൻ വെച്ചു കൊടുക്കാം എന്ന് ഏറ്റത് കൊണ്ട് പർച്ചേഴ്സിങ്ങിനു
ഞാൻ നേത്രത്വം നൽകി
ആദ്യം കോഴിപ്പീടികയിലേക്ക്
അറുത്ത് വെച്ച രണ്ട് കോഴിയെ തൂക്കിയിട്ടിരിക്കുന്നത് കാണാം
ഉയിരോടെയുള്ള കോഴിയെ കാണണമെന്ന് ഞങ്ങൾ വാശിപിടിച്ചു
കടയുടെ പിറക് വശത്തിലൂടെ പോയി ഇഷ്ടമുള്ള രണ്ട് കോഴിയെ കമ്പിക്കൂടിനിന്ന് എടുത്ത് കൊണ്ട് വന്നു,
കത്തി കഴുകി കുട്ടിപ്പാന്റെ കയ്യിൽ കൊടുത്തു കുറച്ച് വെള്ളം കൊടുത്ത് ബാവ കോഴിയെ പിടിച്ചു കൊടുത്തു, കോഴി ചുറ്റുമുളള ഞങ്ങളെ എല്ലാവരെയും നോക്കുന്നത് കണ്ട ആകെ സങ്കടമായി,
ടവ്വല് കൊണ്ട് തല മറച്ച കുട്ടിപ്പ കോഴിയെ അറുത്തു
ബിസ്മില്ലാഹി റഹ്മാനി റഹീം.
അടുത്തുള്ള കടയിൽ നിന്ന്
അരിസി കബ്സക്കുള്ള മറ്റു സാദനങ്ങൾ വാങ്ങി
ചെമ്പട്ടി കുറച്ച് തിരക്കുള്ള നഗരമാണ്, തമിഴ് നാടിന്റെ മൂന്ന് ഭാഗത്തേക്ക് തിരിയുന്ന ഹൈവേയിലേക്കുള്ള ജംഗഷൻ ഇവിടെയാണ്.
നമ്മുടെ ബസ്റ്റാന്റുകളിൽ ബസ് നിർത്തിയാൽ ഇഞ്ചി മിഠായിയും കടലയുടെയും കച്ചവടക്കാരാണെങ്കിൽ
ഈ നഗരത്തിൽ
ബസ്സ് നിർത്തിയാൽ ചക്കച്ചുള കവറിലാക്കിയും കുക്കുമ്പറിൽ ഉപ്പും മുളകും തേച്ച് കീസയിലാക്കി പാക്കിന് 10 രൂപ നിരക്കിലാണ് വിൽപ്പന:
ഇന്നോവ പഴനി ലക്ഷ്യം വെച്ച്
നീങ്ങി അഞ്ച് കിലോമീറ്റർ കഴിഞ്ഞതിനു ശേഷം നല്ല തണലുളള സ്ഥലത്ത് നിർത്തി
ഒന്നര മണി കഴിഞ്ഞു
നിർത്തിയിട്ട സ്ഥലത്ത്
കിണറിൽ നിന്നും നല്ല ശുദ്ധമായ വെള്ളം ലഭിച്ചു
സ്റ്റൗ എത്ര കത്തിച്ചിട്ടും ശരിയാവുന്നില്ല അവസാനം കല്ലുകൊണ്ട് അടുപ്പുണ്ടാക്കി
പുക പടർന്നു കൂടെയുളള മൈമാലിക്
പേടി കൂടി (തീ പടർന്നുപിടിക്കുമോ എന്നുള്ള ഭയമാണ്)
അവനെ സമാധാനിപ്പിച്ചു
😜
ചിക്കൻ കബ്സ വിചാരിച്ചതിലും ഗംഭീരമായി
ചിക്കൻ 65 ഉം പൊരിച്ചു
മുളക്, നാരങ്ങാ, കണ്ണി മാങ്ങാ അച്ചാറുകൾ നാവിനു രുചി കൂടി വട്ടത്തിലിരുന്ന് എല്ലാവരും നല്ല പോളിംഗ്
ചിക്കന്റെ മണമറിഞ്ഞ് നായകളും ഓടിക്കൂടി
എല്ലിൻ കഷ്ണം തിന്ന് നായകൾക്കും വയറ് നിറഞ്ഞു
പളനിഴിലേക്ക് നടന്ന് പോകുന്ന സ്വാമിമാരെയും ക്ഷണിച്ചു, അവർ സന്തോഷ പൂർവ്വംനിരസിച്ചു.
യാത്ര വീണ്ടും പളനി ലക്ഷ്യമാക്കി
അടുത്ത സ്റ്റോപ്പിൽ 7up വാങ്ങി കുടിച്ചു, നമ്മുടെ കോട്ടക്കൽ കുറ്റിപ്പാല കടക്കാരന്റെ കടയിൽന്ന് '
പരിചയപ്പെട്ടു വണ്ടി മുന്നോട്ട് നീങ്ങി
സൂര്യൻ അറബിക്കടലിലേക്ക് താഴ്ന്നിറങ്ങുന്നതും കണ്ട് വിടർന്ന് നിൽക്കുന്ന സൂര്യ കാന്തിച്ചെടികൾ സൂര്യനു എതിരായി പിണങ്ങി ചാഞ്ഞുനിൽക്കുന്നു
വയറു നിറഞ്ഞു ചിലർ ഏമ്പക്കം വിട്ട് പാട്ട് കേട്ട് പാതി മയക്കത്തി ലേക്ക് നീങ്ങുമ്പോൾ ഇരു സൈഡിലും കിലോമീറ്ററുകൾ കാറ്റാടി യന്ത്രം കാറ്റിന്റെ ശക്തിക്കനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു
റോഡിന്റെ ഇടത് വശത്ത്
കിലോമീറ്ററുകളുള്ള നടപ്പാത
പളനിയിലേക്കുള്ള കാൽ നടക്കാർക്ക് സർക്കാർ ഒരുക്കിയിരിക്കുന്നു.
പളനി കഴിഞ്ഞ് പൊള്ളാച്ചിയിലേക്ക്;
പൊള്ളാച്ചി എത്തും മുമ്പെ ചന്ത
കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് വിൽപ്പനക്ക് പച്ചക്കറികൾക്കൊക്കെ നല്ല ആദായമുണ്ട് , സഞ്ചാരികളും ഗ്രാമീണരും പച്ചക്കറി വാങ്ങാൻ മത്സരിക്കുന്നു
ഈ ഗ്രാമീണ ചന്ത കണ്ണിന് ഒരു ചന്തം തന്നെയാണ്
പൊള്ളാച്ചിയെത്തി
ദീർഘ ദൂര ഓട്ടത്തിനു ശേഷം
ആസിഫ് സൈഡാക്കി
തിരക്കുള്ള പൊള്ളാച്ചിയുടെ നഗരത്തിൽ പാനി പുരിയുടെയും വടയുടെയും പൂവുകളുടെയും വാസന മൂക്കുകളെ അൽപ്പം മഴക്കി
പൊള്ളാച്ചിയുടെ സായാഹ്ന കഴ്ച്ചകൾ കണ്ട്ഞങ്ങൾ ഉലാത്തി നടന്നു '
ഒന്നും കഴിച്ചില്ലെങ്കിലും
വാഹനത്തിൽ കയറി പാലക്കാട്ടേക്ക് എക്സൈസ് ചെക്ക് പോസ്റ്റിനു മുമ്പിൽ നിർത്തി നല്ല വടയും ചായയും കഴിച്ച് പാലക്കാട് പെരിന്തൽമണ്ണ വഴി മലപ്പുറത്ത്
ഡെലീഷ്യയിൽ നിന്ന് ബാവയുടെ വക ബ്രോസ്റ്റും അൽഫഹമും ചിക്കൻ ഗാർലിക്കും ചപ്പാത്തിയും ഖുബ്ബൂസും' കിടുക്കി തിമർത്തു പൊളിച്ചു
:Pകടകളടച്ച കുഴിപ്പുറംഅങ്ങാടിയിൽ
കൃത്യം11 മണിക്ക് എത്തി ..
അതായത് നാട് വിട്ടിട്ട് 24 മണിക്കൂർ, വയറ് നിറച്ച് ഭക്ഷണം കഴിച്ചിട്ടും ആർക്കും ഉന്മേഷം കിട്ടിയിട്ടില്ല കഴിഞ്ഞ ദിവസത്തെ ഉറക്കം കടം വീട്ടണം ചട്ടിയും കലവും ഡ്രസ്സുമെടുത്ത് വാഹനം കാലിയാക്കി '
അങ്ങനെ 700 കിലോമീറ്റർ താണ്ടി നാട്ടിലെത്തി,
മൈമാലി നോട്ട് ബുക്കിലെ ചിലവ് കൂട്ടി വണ്ടിവാടകയും ഡീസലടിച്ചതും ഭക്ഷണച്ചെലവും എല്ലാം,ഒരാൾക്ക് 1000 രൂപ തോതിൽ...
കണ്ടു തീർക്കാൻ കാഴ്ച്ചകൾ അനവധിയാണ്, എത്ര കണ്ടാലും മതിവരാത്തത്രയും അപൂർവ്വതകളുമായി അവിസ്മരണീയവും അതി മനോഹരവുമായി അനുഭവങ്ങൾ സമ്മാനിക്കുന്ന കമ്പം തേനിയിലെ ഭംഗി പ്രകൃതി സ്നേഹികളുടെ മനസ്സിൽ ഇടം നേടും. ഇവിടെ ആസ്വദിക്കുവാൻ ഒരിക്കലെങ്കിലും ഇവിടെയെത്തിയില്ലെങ്കിൽ അതൊരു തീരാ നഷ്ടവുമാണ് തീർച്ച.
THANX TO
നാസർ കുഴിപ്പുറം
കുറച്ച് ഫോട്ടോക്ക്
ഗൂഗിളിനോട് കടപ്പാട്