ചില ഭാഗ്യങ്ങൾ അപ്രതീഷിതമാണ്..ഇടുക്കി ജില്ലയിലെ നാരകക്കാനം ഭാഗത്താണ് ഒരു എൻഗേജ്‌മെന്റ് ഷൂട്ടിനായി എത്തിയത്... രാവിലെ ഇടുക്കിയേക്കുള്ള യാത്ര ആസ്വദിക്കണമെങ്കിൽ മഹേഷിന്റെ പ്രതികാരത്തിലെ മലമേലെ എന്നു തുടങ്ങുന്ന ആ ഗാനം കേട്ട് തന്നെ പോകണം...
ഷൂട്ട് കഴിഞ്ഞപ്പോൾ ബ്രൈഡ് ജിൻസി എന്നോട് പറഞ്ഞു.. ആഗ്രഹമുണ്ടെങ്കിൽ അംച്ചരുളിയിലെ നീലക്കുറിഞ്ഞി കണ്ടിട്ട് പോയ്കൊള്ളു... ഇടുക്കി ഡാം റിസെർവോയെർ ന്ടെ മേൽഭാഗം മാണ് ഈ സ്ഥലം...
കട്ടപ്പനയ്ക്ക് അടുത്ത് കാല്‍വരി മൗണ്ട്, കല്യാണത്തണ്ട് മലനിരകളില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞി..
വണ്ടി താഴെ പാർക്ക് ചെയ്തു..ഞാനും എന്റെ ക്ലോസ് ബഡ്ഡി സുജിത് ബ്രൊ യും ഉന്മേഷത്തോടെ ചാടി ഇറങ്ങി...ഇനി മേലേക്ക് 2 കിലോമീറ്റർ മേലേക്ക്.. ചെളിനിറഞ്ഞ റോഡ്... മേലേക്ക് കയറി വരുന്ന ജീപ്പ് തെന്നി തെന്നിയാണ് പോകുന്നത്... ചെറുതായി മഴ പൊടിയുന്നു...
കോട കാരണം അപ്പുറം കാണാനേ പറ്റുന്നില്ല... കാഴ്ച തെളിഞ്ഞപ്പോൾ മനോഹരമായ നീല കുറിഞ്ഞികൾ...മഴ മേഘങ്ങൾക്കിടയിലൂടെ സൂര്യവെളിച്ചം ഡാം ഇൽ പതിയുന്നു...
കണ്ടത് ചിത്രങ്ങളായി ഇതാ....
കണ്ടത് ചിത്രങ്ങളായി ഇതാ....
Thanks to
0 comments:
Post a Comment