വയനാട് കണ്ടിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. വിദേശികളും സ്വദേശികളുമടക്കം വളരെ ദൂരെ നിന്നും എത്തിച്ചേരുന്നവരും ഓടിച്ചെന്ന് ഒരു വീക്കെന്‍ഡ് ആഘോഷം തട്ടിക്കൂട്ടാനൊരുങ്ങുന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വയനാടിന്റെ പ്രത്യേകതകള്‍.
കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്.. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമായി... ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതഭൂമിയാണ് വയനാട്. കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ് വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്. പച്ചപ്പ് നിറഞ്ഞ പശ്ചിമഘട്ട മലനിരകള്‍ സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നു. മഴയും മഞ്ഞും വയനാടിന്റെ പ്രകൃതിഭംഗിക്ക് കൊട്ടംവരുത്താറില്ല. ചരിത്രപരമായും വയനാടിന് വളരെ പ്രധാന്യമുണ്ട്. ഇടതൂര്‍ന്ന കാടും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന് കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്‌ജനങ്ങളുടെ കലവറകൂടിയാണ് ഈ ദേശം. കാപ്പി, ഏലം, കുരുമുളക്, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന് സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്. വയനാട്ടിലെ കുറുവാദ്വീപ്, ഇടക്കല്‍ ഗുഹ, പൂക്കോട്ട് തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ് വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ് വയനാട്. പ്രകൃതിയോട് ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക് വയനാട് മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്. പതിനായിരങ്ങൾ മുടക്കി വിദേശടൂറിന് പോകും മുമ്പ് വയനാടും ഒന്നു കണ്ടേക്കുക...
സുഹൃത്തുക്കളെ,
ഞാൻ ഒരു സഞ്ചാരിയായിട്ടല്ല ഇത് എഴുതുന്നത് പക്ഷെ ഇത് ഒരു യാത്ര അനുഭവമാണ് വര്ഷങ്ങളായി ഞാൻ വയനാട്ടിൽ ഒരു ഗൈഡായും ഉത്തരവാദിത്വ ടൂറിസം ഗൈഡായും പ്രവർത്തിക്കുന്ന ആളാണ് നിങ്ങളിൽ പലരും വയനാട് എന്ന് കേൾക്കുന്നപാടെ ഒരു ട്രിപ്പ് പെട്ടെന്ന് പ്ലാൻ ചെയ്യുന്നവരാണെന്നു എനിക്കറിയാം.അതിനാൽ തന്നെ ഗൂഗിൾ മാപ് നോക്കി സ്ഥലത്തു എത്തുമ്പോൾ മാത്രമേ ആ സ്ഥലം ക്ലോസ്ഡ് ആണെന്ന് അറിയാൻ കഴിയുക അപ്പോൾ തന്നെ നിങ്ങളുടെ പകുതി ദിവസം തീർന്നിട്ടുണ്ടാകും അതോടെ ഒന്നും കാണാൻ പറ്റാതെ മടങ്ങിപോകുന്നവരെ ദിവസേന കാണുന്നത് കൊണ്ടാണ് ഞാൻ ഇതെഴുതുന്നത് . പക്ഷെ വയനാട്ടിൽ വരുന്നതിനു മുൻപേ വയനാടിന്റെ ഭൂപ്രകൃതിയും ദൂരങ്ങളും അറിഞ്ഞാൽ നിങ്ങളുടെ യാത്ര വളരെ എളുപ്പമാക്കാം.പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്.വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം. വയനാട്ടിലേക്ക് ടൂർ പ്ലാൻ ചെയ്യുന്നവർക്കായി ചില വിവരങ്ങൾ താഴെ കൊടുക്കുന്നു ടൂർ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഇത് വായിച്ചു നോക്കിയാൽ നിങ്ങളുടെ യാത്ര എളുപ്പമാക്കാം.
പ്രധാന സ്ഥലങ്ങൾ മാത്രമേ സൂചിപ്പിക്കുന്നുള്ളു..
1,മുത്തങ്ങ വന്യജീവി സങ്കേതം തോൽപ്പെട്ടി വന്യജീവി സങ്കേതം
Entry time-7 am-9am(40 jeeps)
3 pm-5pm(20 jeeps)
ഇവിടെ ജീപ്പ് സഫാരിയാണുള്ളത് രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം ഒരു ജീപ്പിൽ പരമാവധി 7 പേർ എന്നരീതിയിലാണ് പോകുന്നത്.ടിക്കറ്റ് ക്യൂവിൽ നിന്ന് മാത്രമേ ലഭിക്കൂ മുൻകൂട്ടി ബുക്കിംഗ് ഇല്ല അതിനാൽ ആദ്യം വരുന്നവർക്കേ ടിക്കറ്റ് ലഭിക്കാറുള്ളു.ഒരു മണിക്കൂറാണ് സഫാരി സമയം
2, എടക്കൽ ഗുഹ
Entry time-9 am-3.30 pm
എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും ഒന്നര കിലോമീറ്റർ ദൂരം കയറ്റം കയറി വേണം നടക്കാൻ എന്ന് ഓർക്കുക
3, സൂചിപ്പാറ വെള്ളച്ചാട്ടം
Entry time-9 am-4pm
വേനൽക്കാലങ്ങളിൽ വരൾച്ചമൂലം ഇവിടെ അടച്ചിടാറുണ്ട് അതിനാൽ ആദ്യമേ അന്വേഷിച്ചിട്ടു വേണം പോകാൻ.കനത്ത മഴയും ഇടിമിന്നലും ഉണ്ടായാലും സാധാരണ അടക്കാറുണ്ട്.
4,ചെമ്പ്ര മല
Entry-7am-2pm(trekking)
മലകയറ്റമാണ് പ്രധാന ആകർഷണം ,പ്രായമുള്ളവർക്കും കുട്ടികൾക്കും മല കയറാൻ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്
5, പൂക്കോട് തടാകം
Entry time-9 am-5.30 pm
9 am-5pm(boating)
പ്രധാന ആകർഷണം ബോട്ടിംഗ് ആണ് ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയിൽ പ്രകൃതി നിർമിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്.
6,ബാണാസുര സാഗർ
Entry time-9 am-5 pm
മണ്ണ് കൊണ്ട് നിർമിച്ച ഈ ഡാമിൽ സ്പീഡ് ബോട്ട് സൗകര്യമുണ്ട് പക്ഷെ അഞ്ചു മണിക്ക് മുൻപ് ടിക്കറ്റ് വാങ്ങണം.
7, കാറ്റു കുന്ന് (ബാണാസുരാ ഹിൽ ട്രെക്കിംഗ്)
ബാണാസുരാ ഹിൽ ട്രെക്കിംഗ് എന്ന പേരിൽ മുൻപേ DTPC നടത്തി വരുന്ന ട്രെക്കിംഗ് Camp ഇവിടെ നടക്കുന്നുണ്ട്.
വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് BanraSura Hill. മാനന്തവാടിയിയിൽ നിന്ന് 25 Km ഉം കൽപ്പറ്റ യിൽ നിന്ന് 37 km ഉ ദൂരം ഉണ്ട്.
സമുദ്ര നിരപ്പിൽ നിന്നും 2030 മീറ്റർ (6660അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം.
3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത്
1)-3 മണിക്കൂർ ട്രക്കിങ്ങ്
750 രൂപയാണ് .ഒരു ടീമിൽ മാക്സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും.
2)-5 മണിക്കൂർ ട്രക്കിങ്ങ് .1200 രൂപ.ഒരു ടീമിൽ മാക്സിമം 10 പേർ. ഒരു ഗൈഡും ഉണ്ടാകും.
3) - ഫുൾ ഡേ ട്രക്കിങ്ങ് .1500 രൂപ.രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.ഒരു ടീമിൽ മാക്സിമം 5 പേരെ ആണ് അനുവദിക്കുന്നത്. ഒരു ഗൈഡും ഉണ്ടാകും.
മൂന്ന് മണിക്കൂർ ട്രക്കിങ്ങ് പോയി 5 മണിക്കൂർ കഴിഞ്ഞ് ഇറങ്ങിയാൽ 750 രൂപ കൂടുതൽ അടക്കേണ്ടി വരും.
ട്രക്കിങ്ങിനു പോകുന്നവർ കഴിയുന്നതും ഒന്നോ രണ്ടോ ദിവസം മുമ്പ് വിളിച്ച് ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്. കഴിവതും രാവിലെ തന്നെ എത്താൻ ശ്രമിക്കണം.
8,കുറുവ ദ്വീപ്
Entry time-9am-3pm
കുറുവ ദ്വീപ് കൽപ്പറ്റയിൽ നിന്നും കിലോമിറ്റർ അകലെയാണ്. ചങ്ങാടത്തിലാണ് നദി കടക്കുന്നത് അതിനു ശേഷം ഒരു കിലോമീറ്ററോളം നടന്നു വേണം പ്രധാന സ്ഥലത്തു എത്താൻ അതിനു ശേഷം വെള്ളത്തിലിറങ്ങി കുളിക്കുവാനും റിവർ ക്രോസ് ചെയ്യാനും സാധിക്കും.ജൂൺ മുതൽ നവംബര് വരെ ഇവിടെ അവധിയാണ്
9,കരലാട് തടാകം
Entry time-9 am-5pm
സാഹസിക ടൂറിസം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ,സിപ്‌ലൈൻ,ബോട്ടിംഗ് ,കയാക്കിങ് എന്നിവ ഉണ്ട്
10,തിരുനെല്ലി ക്ഷേത്രം
5.30 AM-12.30 PM and 5.30 pm
ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രം കൽപ്പറ്റയിൽ നിന്നും ൬൫ കിലോമീറ്റര് അകലെയാണ്.കാടിന്റെ നടുക്കാണ് ക്ഷേത്രം.
11,വില്ലേജ് ലൈഫ് എക്സ്സ്‌പീരിയൻസ് ടൂർ
ഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം,
ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം,മൺപാത്ര നിർമാണം ,ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം,മുളയുൽപ്പന്ന നിർമാണം ,പക്ഷിനിരീക്ഷണം,ഗ്രാമയാത്ര,ഗ്രാമീണ ഭക്ഷണം,നെല്പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ് .വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .
ഞാൻ ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം,സൺറൈസ് വാലി,നീലിമല പോയിന്റ് എന്നിവയിലേക്ക് ഗൂഗിൾ മാപ് നോക്കി ഓടേണ്ട ഇവിടെ കാലങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
ഉത്തരവാദിത്വ ടൂറിസം നടത്തുന്ന ഈ പ്രോഗ്രാം മുൻകൂട്ടി ബുക്ക് ചെയ്യാം,
ഗ്രാമങ്ങളിലൂടെ വയനാടിന്റെ മനസ്സറിഞ്ഞു നടക്കാം,മൺപാത്ര നിർമാണം ,ആർച്ചെറി, യൂക്കാലി തൈലനിർമാണം കുട്ടനിർമാണം,മുളയുൽപ്പന്ന നിർമാണം ,പക്ഷിനിരീക്ഷണം,ഗ്രാമയാത്ര,ഗ്രാമീണ ഭക്ഷണം,നെല്പാടങ്ങളിലൂടെയുള്ള യാത്ര എന്നിവ ഇതിൽ ആസ്വദിക്കാം അതോടൊപ്പം സാധാരണക്കാർക്ക് ഇതൊരു വരുമാന മാർഗവുമാണ് .വയനാട്ടിൽ രണ്ടു പാക്കേജുകളുണ്ട് .
ഞാൻ ഇവിടെ പറയാത്ത ചില സ്ഥലങ്ങളുണ്ട് മീൻമുട്ടി വെള്ളച്ചാട്ടം,സൺറൈസ് വാലി,നീലിമല പോയിന്റ് എന്നിവയിലേക്ക് ഗൂഗിൾ മാപ് നോക്കി ഓടേണ്ട ഇവിടെ കാലങ്ങളായി അടച്ചിട്ടിരിക്കുകയാണ്.
THANKS TO Sijo manuel
(വിവിധ ഫോട്ടോഗ്രാഫേഴ്സിന്റെ ഫോട്ടോസ്)
0 comments:
Post a Comment