ഒരിക്കൽ മണി ചേട്ടൻ ഇന്റർവ്യുയിൽപറഞ്ഞു ഷങ്കർ സാറിന്റെ യന്തിരൻസിനിമയിലെ ചെത്ത് കാരന്റെ വേഷംചെയ്യാൻ വേണ്ടി കൊച്ചിയിൽ നിന്ന്ഹൈദ്രാബാദിലേക്ക് പോകാൻ വേണ്ടിനെടുമ്പാശ്ശേരി എയർപോർട്ടിൽഎത്തിയപ്പോഴേക്കും ഫ്ലയിറ്റു പോയി....മണി ചേട്ടൻ ഷങ്കർ സാറിനോട്വിളിച്ചു പറഞ്ഞു ഫ്ലയിറ്റ് മിസ്സ് ആയിസമയത്തിന് എത്താൻ പറ്റില്ല ആ വേഷംമറ്റു ആർക്കെങ്കിലും കൊടുക്ക് സാർ ...അപ്പൊ ഷങ്കർ സാർ പറഞ്ഞു ആ വേഷംമറ്റു ആർക്കും കൊടുക്കാൻ പറ്റില്ലകാരണം ആ വേഷം ചെയ്യാൻ ഞാൻമനസ്സിൽ കണ്ടത് താങ്കളെ ആണ് അടുത്തഫ്ലയിറ്റ് എപ്പഴാ എന്ന് വച്ചാൽ അതിൽവന്നാൽ മതി ....അടുത്ത ഫ്ലയിറ്റിൽ കിട്ടി മണി ചേട്ടൻസെറ്റിൽ എത്തിയപ്പോ ഷങ്കർ സാർപറഞ്ഞു താങ്കള് പെട്ടന്ന് ചെന്ന് മേക്കപ്പ്ഇട്ടു വരാൻ ...മേക്കപ്പ് ഇട്ടു വന്ന മണിചേട്ടൻ ശരിക്കും ഞെട്ടി...സാക്ഷാൽ രാജനികാന്തും ഐശ്വര്യറായിയും അവിടെ നിൽക്കുന്നുരജിനികാന്തിനെയും ഐശ്വര്യറായിക്കും ഒപ്പം ഉളള ഷോട്ട് എടുത്തശേഷം ഷങ്കർ സാറിന്റെ അടുത്ത്ചെന്നപ്പോ ആണ് കാര്യം മനസ്സിലായത്അവർ അവിടെ ഇത്രയും നേരം വെയിറ്റ്ചെയ്തത് മണിക്ക് വേണ്ടി ആയിരുന്നു എന്ന്...വെറും ഒരു ചാലക്കുടിക്കാരൻആട്ടോഡ്രൈവർ മണിക്ക് വേണ്ടി ആണല്ലോ എന്ന്ഓർത്തപ്പോ മണി ചേട്ടന്റെ കണ്ണ്നിറഞ്ഞു പോയി ...
നടനാകുന്നതിനുമുൻപ് വിശപ്പുകൊണ്ടു പ്രാണൻ കത്തിയൊരു ചാലക്കുടിക്കാരനായിരുന്നു മണി. നടനായി പണവും പ്രശസ്തിയും വന്നപ്പോൾ ചാലക്കുടി എന്ന സ്ഥലനാമത്തിന്റെ പ്രാണനായി മാറി മണി. പിന്നെയുള്ള ജീവിതമൊക്കെയും കടം വീട്ടലിന്റേതായിരുന്നു.
ഒന്നാം കടം വീട്ടൽ: പൊലീസിനോട്
ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ പൊലീസുകാർക്കു യൂണിഫോം തുന്നിക്കൊടുത്ത് പണം കണ്ടെത്തിയ ചാലക്കുടി പൊലീസ് സ്റ്റേഷന് രണ്ടാംനില നിർമിച്ചുകൊടുത്തു മണി. ആ സ്റ്റേഷന്റെ മുറ്റമടിച്ചുകൊടുത്ത് പണമുണ്ടാക്കിയ ബാല്യത്തിന്റെ കടം വീട്ടലായി ആ കെട്ടിടം സമർപ്പണം.
രണ്ടാം കടം വീട്ടൽ: അച്ഛനോട്
അച്ഛൻ എല്ലുമുറിയെ പണിയെടുത്തു കൊണ്ടുവരുന്ന തുഛമായ തുക കൊണ്ട് കഞ്ഞികുടിച്ചിരുന്ന ബാല്യം. അച്ഛൻ കൂലിപ്പണിയെടുത്ത ചാലക്കുടിപ്പുഴയോരത്തെ പറമ്പ് സ്വന്തമാക്കി അവിടെ വീടുവച്ച് ആ കടവും വീട്ടി.
മൂന്നാം കടം വീട്ടൽ: ഓട്ടോക്കാരോട്
ചാലക്കുടിക്കവലയിൽ ഓട്ടോ ഓടിച്ചു നടന്നിരുന്ന കാലത്തെ നടനായിട്ടും മണി മറന്നില്ല. താരപരിവേഷം വന്നതിനുശേഷവും മണി ഓട്ടോ സ്വന്തമാക്കി. ചാലക്കുടിക്കാരൻ ചങ്ങാതി എന്നൊരു പേരുമിട്ട് ആ ഓട്ടോ ഇടയ്ക്കു നാട്ടിലൂടെ ഓടിച്ചു നടന്നു. ആ ഓട്ടോ ഇപ്പോഴും വീട്ടുമുറ്റത്തുണ്ട്. അനാഥമായി.
നാലാം കടംവീട്ടൽ: സ്കൂളിനോട്
സ്കൂളിൽ പോകാൻ സാഹചര്യമില്ലാതിരുന്നിട്ടും ചാലക്കുടി ഗവ. ബോയ്സ്, ഗേൾസ് സ്കൂളുകളിൽ താൻ പഠിച്ച കാലം. അന്നു സഹപാഠികളും അധ്യാപകരും കാട്ടിയ സ്നേഹം. ഉള്ളിലെ കലയെ ഉള്ളുപൊള്ളുന്ന ജീവിതാനുഭവത്തിനിടയിലും വേദിയിൽ കൊണ്ടുവരാൻ നൽകിയ അവസരത്തെ മറന്നില്ല. സ്കൂളിന് എപ്പോഴും താങ്ങായി. കയ്യിൽകിട്ടിയ പണമെല്ലാം കൂട്ടിവച്ച് ബസും മറ്റും വാങ്ങി നൽകി.
അഞ്ചാം കടംവീട്ടൽ: ദൈവത്തോട്
ചേനത്തുനാട് പള്ളിയിലെ തിരുനാൾ ഏറെ വർഷങ്ങൾ ഏറ്റെടുത്തു നടത്തിയത് കലാഭവൻ മണിയാണ്. അതിന്റെ കാരണം ചോദിച്ചപ്പോൾ ഒരിക്കൽ മണി പറഞ്ഞു. പെരുനാളു കാലത്ത് ആ പള്ളിയിലെ നേർച്ചയൂണുകൊണ്ട് ഞാൻ വിശപ്പടക്കിയിട്ടുണ്ട്. കണ്ണമ്പുഴ ക്ഷേത്രത്തിലെ താലം എഴുന്നള്ളിപ്പിനു ചെണ്ടകൊട്ടി നടത്തിപ്പുകാരനായതിനു പിന്നിലും സമാനമായ കടംവീട്ടലിന്റെ നേരനുഭവം.
ആറാം കടം വീട്ടൽ: പുഴയോട്
ചാലക്കുടിപ്പുഴയിലെ മണലിന് ഒരുകാലത്ത് മണിയുടെ കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു. ചെറുപ്പകാലത്ത് പുഴയിൽ മുങ്ങി മണൽ വാരിയിരുന്ന കാലം. നടനായി പേരും പെരുമയുമായി ആ പുഴയോരത്തെ മണലിൽ ചവിട്ടി നിന്നപ്പോൾ അനുഭവം കൊണ്ടു കാൽ പൊള്ളി. ചാലക്കുടി ജലോൽസവം നടത്തി ആ കടവും വീട്ടി.
ഏഴാം കടം വീട്ടൽ: മനുഷ്യരോട്
ചാലക്കുടി പ്രദേശത്തെ അനാഥമന്ദിരങ്ങളിൽ മണിയുടെ പേരിൽ ചോറുണ്ണാത്ത കുട്ടികളില്ല. വീട്ടിൽ മിക്കദിവസവും പത്തും ഇരുപതും പേർ രോഗത്തിനും ദുരിതത്തിനും ധനസഹായം തേടിയെത്തുമായിരുന്നു. ഉള്ളതെല്ലാം പെറുക്കിയെടുത്തു കൊടുക്കും. മണിയെ തേടിയെത്തിയാൽ സഹായം കിട്ടാതിരിക്കില്ലെന്നൊരു വിശ്വാസം. വിശന്നുപൊരിഞ്ഞു താൻ നടന്ന നാട്ടിലെ പാവം മനുഷ്യരോടായിരുന്നു ആ കടം വീട്ടൽ. കടങ്ങൾ വീട്ടി സ്വതന്ത്രനായി; മണി മടങ്ങുകയും ചെയ്തു.
0 comments:
Post a Comment