Thursday, 17 April 2014

A SMALL LOG FROM PATTANA-PRAVESHAM LOL


നാടോടിക്കാറ്റ് ഹിറ്റ്‌ ആയ സമയം :
ശ്രീനിവാസനും സത്യൻ അന്തിക്കാടും മോഹൻലാൽ കൂടി സീക്വലിനെ കുറിച്ച് ആലോചിക്കുന്ന സമയം
ശ്രീനിക്ക് ഒരു കഥ കിട്ടി.പുള്ളി സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി.പേരും ഇട്ടു "പട്ടണപ്രവേശം"
പക്ഷേ കഥ മാത്രം ആരോടും പറഞ്ഞില്ല...മോഹൻലാൽ കുറേ ചോദിച്ചു . അപ്പോൾ ശ്രീനി പറഞ്ഞു സ്ക്രിപ്റ്റ് എഴുതി കഴിഞ്ഞ് വായിച്ചു കേൾപ്പിക്കാം അപ്പൊ കേട്ടാ മതിയെന്ന്.
പട്ടണപ്രവേശം എന്ന പേരിൽ ഒരു തമിഴ് ഫിലിം നേരത്തെ ഇറങ്ങിയിരുന്നു...ഒരു ദിവസം ശ്രീനിക്ക് ഒരു കാൾ തമിഴിൽ "ഹീറോ ഞാൻ(തമിഴ് പ്രൊഡക്ഷൻ കമ്പനി ) യിൽ നിന്നാണ് വിളിക്കുന്നത്‌. നിങ്ങൾ പട്ടണപ്രവേശം എന്ന സിനിമ പ്ലാൻ ചെയ്യുന്നു എന്ന് കേട്ടല്ലോ. അത് ഞങ്ങൾ ചെയ്ത പടത്തിന്റെ കഥയോട് സാമ്യമുണ്ടല്ലേ..? ഞങ്ങൾ കേസ് കൊടുക്കാൻ പോവുകയാണ്".
അപ്പോ ശ്രീനി : " അയ്യോ സാർ അങ്ങനെ ഒന്നും ഇല്ല...ഇത് വന്ത് 2 CID..." അങ്ങനെ പുള്ളി ഫുൾ കഥ പറഞ്ഞു. കഥ തീർന്നതും അപ്പുറത്ത് ഒരു പൊട്ടിച്ചിരി...അത് മോഹൻലാൽ ആയിരുന്നു വിളിച്ചത് 

0 comments:

Post a Comment